In celebration of Malayalam Day, KSoM is organizing a seminar on “Regional Mathematical Discourses of Kerala: Through Palm Leaf Texts” on November 1, 2023.

Title: കേരളത്തിന്റെ പ്രാദേശിക ഗണിത ശാസ്ത്രവ്യവഹാരങ്ങൾ :താളിയോല ഗ്രന്ഥങ്ങളിലൂടെ (Regional Mathematical Discourses of Kerala: Through Palm Leaf Texts.)

Speaker: Dr. Manju M. P.

Affiliation: Department of Malayalam and Kerala Studies, University of Calicut
Venue: Seminar Hall, KSoM

Date and Time: November 01, 2023 at 11:30 AM

Abstract: ഈ പ്രബന്ധത്തിൽ കേരളത്തിന്റെ പ്രാദേശിക ഗണിതവ്യവഹാരങ്ങളെ കുറിച്ചാണ് പറയാൻ ശ്രമിക്കുന്നത്. അതിനു വേണ്ടി കേരളത്തിലെ, താളിയോല ഗ്രന്ഥശേഖരങ്ങളിലെ (പ്രധാനമായും കാലിക്കറ്റ് സർവ്വകലാശാല തുഞ്ചൻ മാനുസ്ക്രിപ്റ്റ് റപോസിറ്ററിയിലെ )ഗണിത സംബന്ധിയായ ഗ്രന്ഥങ്ങളെ പഠനവിഷയമാക്കുന്നു. ഗ്രന്ഥശേഖരത്തിലെ പ്രധാന ഗണിതഗ്രന്ഥങ്ങളെ പരിചയ പെടുത്തുക എന്നതാണ് പ്രബന്ധത്തിന്റെ പ്രധാന ലക്ഷ്യം. അതിനോടൊപ്പം ഇതിൽ നിന്ന് ഒരു താളിയോലഗ്രന്ഥത്തെ പ്രധാന പഠനവസ്തുവായി എടുത്ത് പഠിക്കുകയും ചെയ്യുന്നു. ഇത് വഴി കേരളത്തിന്റെ ജ്ഞാനസമ്പത്ത് , അതിന്റെ കൈവഴികൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളും പറയുന്നു പ്രബന്ധത്തിനോട് അനുബന്ധമായി ഹസ്തലിഖിത വിജ്ഞാനീയത്തിലെ പ്രാചീന എഴുത്തുപാരമ്പര്യത്തെയും പരിചയപ്പെടുത്തുന്നു.